Paattil Ee Paattil -Shreya Ghoshal (from "Pranayam")
کاور آهنگ Paattil Ee Paattil -Shreya Ghoshal (from "Pranayam") از Shreya Ghoshal

Paattil Ee Paattil -Shreya Ghoshal (from "Pranayam")

متن موزیک

ആ ആ ആ

പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?

പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ

എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഓ, ഓ

ആഹ് ആഹ് ആ

ആഹ് ആഹ് ആ

സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ

കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ?

കടലല തൊടുനിറമാർന്നു നിൻ

കവിളിലുമരുണിമ പൂത്തുവോ

പ്രണയമൊരസുലഭ മധുരമാം നിർവൃതി

ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഊഹ് ഊഹ്

ആയിരം പൊൻ മയൂരം കടലിൽ നൃത്തമാടും

ആയിരം ജ്വാലയായി കതിരോൻ കൂടെയാടും

പകലൊളി ഇരവിനെ വേൾക്കുമീ

പുകിലുകൾ പറവകൾ വാഴ്ത്തിടും

പ്രണയമൊരസുലഭ മധുരമാം നിർവൃതി

ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ?

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ?

പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ